27.5 C
Kollam
Friday, October 17, 2025
HomeNewsCrimeവിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ പോലീസ് വലയില്‍

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ പോലീസ് വലയില്‍

- Advertisement -

വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കായിക അധ്യാപകനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാരകുളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപകനായ ബോബി സി ജോസഫിനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് എതിരെ പോക്സോ കേസ് ചുമത്തി. സ്‌കൂളിലെ പത്തിലധികം വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് കേസ്. കായിക പരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്തുവെന്നായിരുന്നു പരാതി. കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മറ്റ് അധ്യാപകരാണ് സംഭവം ചൈല്‍ഡ് ലൈനിലും പോലീസിലും അറിയിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ബോബി ജോസഫ് ഒളിവില്‍ പോവുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments