24.8 C
Kollam
Monday, February 24, 2025
HomeNewsCrimeഅപവാദ പ്രചാരണം; നടി പാര്‍വതിയുടെ പരാതിയില്‍ എറണാകുളം സ്വദേശിക്കെതിരെ കേസ്

അപവാദ പ്രചാരണം; നടി പാര്‍വതിയുടെ പരാതിയില്‍ എറണാകുളം സ്വദേശിക്കെതിരെ കേസ്

- Advertisement -
- Advertisement -

നടി പാര്‍വതി തിരുവോത്തിന്റെ നല്‍കിയ പരാതിയില്‍ എറണാകുളം സ്വദേശിക്കെതിരെ കേസ്. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന കിഷോര്‍ എന്നയാള്‍ക്കെതിരെയാണ് കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി ശിക്ഷാ നിയമത്തിലെ 354 ഡി(സ്ത്രീകളെ അപമാനിക്കല്‍), കേരള പൊലീസ് ആക്ടിലെ 120 ഒ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പാര്‍വതി പരാതി നല്‍കിയത്. പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്നും അപവാദ പ്രചാരണം നടത്തിയെന്നും പാര്‍വതിയുടെ പരാതിയില്‍. കൊച്ചിയിലെ ഒരു മാഫിയയില്‍ നിന്ന് നടി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആള്‍ പാര്‍വതിയുടെ സഹോദരനുമായി ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ബന്ധപ്പെട്ടു. ആരോപണങ്ങള്‍ സഹോദരന്‍ തള്ളിയതോടെ വാട്‌സ്ആപ്പിലൂടെയും മെസഞ്ചറിലൂടെയും അപവാദകരമായ സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടര്‍ന്നു. ഒക്ടോബര്‍ ഏഴിനാണ് സഹോദരന്‍ ഇക്കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് പാര്‍വതി പരാതിയില്‍ വിശദീകരിച്ചു.

സഹോദരനെ കൂടാതെ പാര്‍വതിയുടെ അച്ഛനും ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും കിഷോര്‍ തുടര്‍ച്ചയായി സന്ദേശങ്ങളയച്ചിരുന്നു. ഇയാളുടെ ശബ്ദസന്ദേശങ്ങളും അവഹേളിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പാര്‍വതി പരാതിക്കൊപ്പം പോലീസിന് കൈമാറി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments