ജയ്പൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മാവനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.
രാജസ്ഥാന്‍ ജയ്പൂര്‍ ജവഹര്‍ സര്‍ക്കിള്‍ ഏരിയയില്‍ വെളളിയാഴ്ചയാണ് സംഭവം . മധ്യപ്രദേശില്‍ നിന്ന് ജയ്പൂരിലെ വീട്ടിലേക്ക് സ്ലീപ്പര്‍ ബസില്‍ പോകുകയായിരുന്നു പെണ്‍കുട്ടി. ഒപ്പം അമ്മയും ചില ബന്ധുക്കളും ഉണ്ടായിരുന്നു. യാത്രക്കിടെ അമ്മാവന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
സംഭവം പെണ്‍കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അമ്മാവനെതിരെ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.