26.2 C
Kollam
Friday, October 17, 2025
HomeNewsCrime16 കാരനുമായി ക്ലാസ് മുറിയില്‍ നിരന്തരം ലൈംഗിക ബന്ധം: 28 കാരിയായ അധ്യാപിക പിടിയില്‍

16 കാരനുമായി ക്ലാസ് മുറിയില്‍ നിരന്തരം ലൈംഗിക ബന്ധം: 28 കാരിയായ അധ്യാപിക പിടിയില്‍

- Advertisement -

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപിക ജയിലിലായി. 28 കാരിയായ ക്വയര്‍ ടീച്ചര്‍ ഒലിവിയ സോണ്‍ഹൈമാണ് ശിക്ഷിക്കപ്പെട്ട് ജയിലിലായത്.

വാഷിംഗ്ടണിലെ എവററ്റിലാണ് സംഭവം. നിരന്തരം ക്ലാസ്് മുറിയിലും പിന്നീട് പാര്‍ക്കിലും മറ്റുമായി 5 മുതല്‍ 10 തവണ വരെ ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കോടതി രേഖകള്‍ പറയുന്നു. ചില അവസരങ്ങളില്‍ ലിന്‍വുഡ് ഹൈസ്‌കൂള്‍ അധ്യാപികയായ ഒലിവിയ ആണ്‍കുട്ടിയെ വീട്ടിലേക്കും കൊണ്ടുപോയതായും അവിടെ . മാസ്റ്റര്‍ ബെഡ്റൂമില്‍ ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും പറയുന്നു.
ഇക്കാര്യം ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

തന്റെ വിവാഹത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച് ആ സ്‌കൂള്‍ വര്‍ഷം അവസാനത്തോടെ സോണ്‍ഹൈം വിദ്യാര്‍ഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും പിന്നീട് ഇവര്‍ വിവാഹ മോചനം നേടി. വാഷിംഗ്ടണ്‍ സംസ്ഥാനത്ത് സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായം 16 ആണ്. എന്നാല്‍ എന്നാല്‍ അധ്യാപകരും മറ്റു വിശ്വസ്തമായ സ്ഥാനത്തുള്ളവരും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടാല്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരും. മൂന്ന് വര്‍ഷം മുന്‍പ് അറസ്റ്റിലായ അധ്യാപികയെ ഈ ആഴ്ചയാണ് ജഡ്ജി ലിന്‍ഡ ക്രെസ് ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments