24.7 C
Kollam
Friday, July 25, 2025
HomeNewsCrimeകൊല്ലത്ത് രണ്ടുവയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ നിലവിളി കേട്ട് വാതില്‍ തുറന്നവര്‍ പ്രതിയെ കണ്ട് അമ്പരന്നു

കൊല്ലത്ത് രണ്ടുവയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ നിലവിളി കേട്ട് വാതില്‍ തുറന്നവര്‍ പ്രതിയെ കണ്ട് അമ്പരന്നു

- Advertisement -
- Advertisement - Description of image

മാലിന്യം ശേഖരിക്കാനെത്തിയവര്‍ നിലവിളി കേട്ട് വീടിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്. രണ്ടുവയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ച് അവശനിലയിലാക്കിയ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു കൊല്ലം കടയ്ക്കലിലെ ഒരു വീടിനുള്ളില്‍.

പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മോഷണ കേസില്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ ആയിരുന്നു അറസ്റ്റിലായ സഹോദരന്‍. ഇയാളുടെ വയസ് സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താല്‍ വയസ് തെളിയിക്കാനുള്ള പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ദിവസമാണ് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങള്‍ കുട്ടിയുടെ നിലവിളി കേട്ട് വീടിന്റെ വാതില്‍ തുറന്നത്. കതകുതുറന്ന് അകത്ത് കയറിയപ്പോള്‍ അവര്‍ കണ്ടത് അവശനിലയിലായ രണ്ടുവയസുകാരിയെയായിരുന്നു. ഈ സമയം മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഇവര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ച് കുട്ടിയെ പെട്ടെന്നു തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്കുപറ്റിയെന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി കുഞ്ഞിനെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments