സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകനെതിരെ ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചടങ്ങിന് ക്ഷണിച്ചപ്പോള്‍ കേട്ടലറക്കുന്ന ഭാഷയില്‍ ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റു മൃദുലാ ദേവി ശശിധരന്റെ പരാതിയിലാണ് നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. കേസില്‍ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും.കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നായിരുന്നു മൃദുലയുടെ മൊഴി. കേസുമായി ബന്ധപ്പെട്ട് വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ മൃദുല ഹാജരാക്കിയിരുന്നു.നാല് മാസത്തോളം നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മീടൂ ആരോപണം: നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു; ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തി പോലീസ് കുറ്റപത്രം ; വിചാരണ ഉടന്‍
- Advertisement -
- Advertisement -
- Advertisement -
- Advertisement -