25.5 C
Kollam
Friday, August 29, 2025
HomeNewsCrimeകൊല്ലത്ത് മദ്യപാനിയായ മകന്‍ സ്വത്തിനായി അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി; കേസില്‍ ഇയാള്‍...

കൊല്ലത്ത് മദ്യപാനിയായ മകന്‍ സ്വത്തിനായി അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി; കേസില്‍ ഇയാള്‍ അറസ്റ്റില്‍

- Advertisement -
- Advertisement - Description of image

മദ്യപിച്ചു ലക്കുകെട്ടെത്തിയ മകന്‍ സ്വത്തിനായുള്ള തര്‍ക്കത്തിനിടെ സ്വന്തം അമ്മയെ കൊന്നു വീട്ടുവളപ്പില്‍ കുഴിച്ചു മൂടി. കൊല്ലത്താണ് സംഭവം .കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ചെമ്മാമുക്ക് സ്വദേശിനിയായ സാവിത്രിയമ്മയെ(84) യാണ് മകന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടത്. കേസില്‍ മകന്‍ സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ അഞ്ച് മുതല്‍ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് മൃതദേഹം വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത്. കൂട്ടുപ്രതി എന്ന് സംശയിക്കുന്ന കുട്ടന്‍ എന്നയാള്‍ ഒളിവിലാണ്.

സഹോദരി പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ അമ്മയെ കാണാനില്ലെന്ന് കാണിച്ച് സുനിലും പരാതി നല്‍കിയിരുന്നു. അമ്മ ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും, ദിവസങ്ങള്‍ക്ക് ശേഷം തിരിച്ച് വരാറാണ് പതിവെന്നും എന്നാല്‍ ഇത്തവണ വരാന്‍ വൈകുന്നുവെന്നാണു സുനില്‍ പരാതിയില്‍ ബോധിപ്പിച്ചത്. സംശയം തോന്നിയ പൊലീസ് സുനിലിനെ വീട്ടില്‍ കൊണ്ടുപോയി പരിശോധന നടത്തിയപ്പോഴാണ് സാവിത്രിയമ്മയെ വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments