25.2 C
Kollam
Thursday, March 13, 2025
HomeNewsCrimeപ്രതിക്ക് ഇംഗ്ലീഷ് അറിയാമോ എന്നു കോടതി ; അറിയില്ലെന്ന് പ്രതി തുടര്‍ന്ന് സംഭവിച്ചത് ?

പ്രതിക്ക് ഇംഗ്ലീഷ് അറിയാമോ എന്നു കോടതി ; അറിയില്ലെന്ന് പ്രതി തുടര്‍ന്ന് സംഭവിച്ചത് ?

- Advertisement -
- Advertisement -

2013 ലാണ് ആ സംഭവം നടന്നത്. ആന്റി നര്‍കോട്ടിക് സെല്‍ 50 കാരനായ യുസുജു ഹിനഗട്ടയെ മയക്കുമരുന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. വിചാരണയില്‍ 2016 ല്‍ പ്രത്യേക കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തുകയും 10 വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാള്‍ ജയില്‍ മോചിതനായി ആ വിചിത്ര കഥയിലേക്ക് നമുക്ക് കടക്കാം. പരിശോധന നടത്തുന്നതിന് മുമ്പ്, തന്നെ പരിശോധിക്കുന്നത് മജിസ്‌ട്രേറ്റിന്റെയോ ഗസറ്റഡ് ഓഫീസറിന്റെയോ മുന്നില്‍ വച്ചായിരിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം വ്യക്തിക്കുണ്ടെന്ന് പരിശോധിക്കപ്പെടുന്നയാളെ അറിയിച്ചിരിക്കണമെന്നാണ് നിയമം. ഈ നിയമം പാലിച്ചിട്ടുണ്ടോ എന്ന് പോലീസിനോട് കോടതി അന്വേഷിച്ചു. എന്നാല്‍ വ്യക്തമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പക്ഷെ തനിക്ക് ജാപ്പനീസ് ഭാഷ മാത്രമേ വശമുള്ളൂവെന്നും തന്റെ ഭാഷയില്‍ ഇക്കാര്യം ആരും പറഞ്ഞുതന്നിട്ടില്ലെന്നുമായിരുന്നു ഹിനഗട്ട കോടതിയില്‍ നടത്തിയ മറുവാദം. ഇക്കാര്യം ശരി വെച്ച കോടതി ഹിനഗട്ടയെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടു. പുറത്തിറങ്ങിയ ഹിഗനിട്ട ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവാം.ഇംഗ്ലീഷ് ഭാഷ പഠിക്കാഞ്ഞത് എത്ര ഭാഗ്യകരം!..

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments