25.8 C
Kollam
Monday, September 15, 2025
HomeNewsCrime'ഇവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ നല്ല സുഖമാണ് '; ബീഹാറില്‍ ദളിത് യുവതിയെ മാനംഭംഗത്തിനിരയാക്കുന്ന വീഡിയോ?...

‘ഇവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ നല്ല സുഖമാണ് ‘; ബീഹാറില്‍ ദളിത് യുവതിയെ മാനംഭംഗത്തിനിരയാക്കുന്ന വീഡിയോ? അശ്ലീല കമന്റിട്ട് ആര്‍എസ്എസ് യുവ നേതാവ്

- Advertisement -
- Advertisement - Description of image

ബീഹാറിലെ നളന്ദ ജില്ലയില്‍ ദളിത് യുവതിയെ മാനഭംഗം ചെയ്ത സംഭവം. വീഡിയോക്ക് താഴെ അശ്ലീല കമന്റ് രേഖപ്പെടുത്തി ആര്‍എസ്എസ് യുവനേതാവ് . നളന്ദ ജില്ലയിലെ രാജ്ഗിരിയിലാണ് സംഭവം. യുവതിയെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആക്രമണത്തിനിരയാക്കിയവര്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ വൈറാലായ വീഡിയോക്ക് താഴെ ഇവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ സുഖമാണെന്നാണ് ആര്‍എസ്എസ് യുവനേതാവ് കമന്റിട്ടത്. ഇതോടെ ഇയാളെ എതിര്‍ത്ത് സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയോട് മാപ്പ് പറയണമെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആവശ്യം.

- Advertisement -
Previous article
Next article
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments