25.5 C
Kollam
Thursday, January 29, 2026
HomeNewsCrimeഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ഡല്‍ഹിയിലെ പാര്‍ക്കില്‍ കൂട്ടബലാത്സംഗത്തിനിരയായി

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ഡല്‍ഹിയിലെ പാര്‍ക്കില്‍ കൂട്ടബലാത്സംഗത്തിനിരയായി

- Advertisement -

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി തെരുവില്‍ കഴിയുന്ന ഇരുപതുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തെക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഐ.പി പാര്‍ക്കിനു സമീപത്തായാണ് യുവതി ബലാല്‍സംഗത്തിനിരയായത്. തിങ്കളാഴ്ചയാണ് സംഭവം. യുവതിയെ അവശനിലയില്‍ കണ്ട ആളുകള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് യുവതിയെ വൈദ്യപരിശോധനക്കയച്ചു. രണ്ടു പേര്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കി. എന്നാല്‍ യുവതിക്ക് വ്യക്തമായി കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കാത്ത നിലയിലാണെന്നും അവര്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

യുവതിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാറാ ഖാലേ ഖാന്‍ ബസ് സ്റ്റാന്‍ഡില്‍ കുറച്ചു ദിവസങ്ങളായി യുവതി ഭിക്ഷ യാചിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ പറയുന്നു. ദല്‍ഹി എയിംസില്‍ ചികിത്സയിലാണ് യുവതി.  പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments