ഡെവലപ്പർമാരുടെ ഇടയിൽ വലിയ ചർച്ചയാകുന്ന ഒരു രഹസ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ‘Hunter Alpha’ എന്ന പേരിൽ പുറത്തുവന്ന ഈ മോഡൽ ആരാണ് വികസിപ്പിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇതിന്റെ ശേഷിയും പ്രവർത്തന രീതിയും ചൈനീസ് AI കമ്പനിയായ ഡീപ്പ്‌സീക്കിന്റെ അടുത്ത തലമുറ മോഡലുമായി ബന്ധപ്പെട്ടിരിക്കാമെന്നാണു വിദഗ്ധരുടെ സംശയം. വളരെ വലിയ പാരാമീറ്ററുകളും ദൈർഘ്യമേറിയ കോൺടെക്സ്റ്റ് വിൻഡോയും ഈ മോഡലിന്റെ പ്രധാന സവിശേഷതകളാണ്. ഒരേസമയം വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യാനും സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ഇതിന് കഴിയുന്നുവെന്നാണ് വിലയിരുത്തൽ. ഡെവലപ്പർമാർ ഇതിനകം തന്നെ മോഡൽ വ്യാപകമായി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ലോകകപ്പ് 2026ൽ പുതിയ നിയമങ്ങൾ; കളിയുടെ വേഗം കൂട്ടാൻ ഫിഫയുടെ വലിയ മാറ്റങ്ങൾ
AI മേഖലയിൽ ഇത്തരം ‘സ്റ്റീൽത്ത് ലോഞ്ചുകൾ’ പുതിയതല്ല. കമ്പനികൾ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് മുൻപ് രഹസ്യമായി മോഡലുകൾ പുറത്തിറക്കി ഫീഡ്ബാക്ക് ശേഖരിക്കുന്നത് സാധാരണമാണ്. ഈ മോഡലും അതുപോലുള്ള പരീക്ഷണ ഘട്ടത്തിലായിരിക്കാമെന്നാണ് സൂചന. ഇത് ഡീപ്പ്‌സീക്കിന്റെ അടുത്ത വലിയ റിലീസാണോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ മറുപടി ഇല്ലെങ്കിലും, AI ലോകത്ത് വലിയ മത്സരത്തിനുള്ള തുടക്കമാകാമെന്ന വിലയിരുത്തലാണ് ഉയരുന്നത്.






















