സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ പല ജില്ലകളിൽ ആശ്വാസമായി മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുകയും ഇടുക്കിയിലെ ദേവികുളത്ത് ആലിപ്പഴവർഷവും രേഖപ്പെടുത്തുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ മരങ്ങൾ വീണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച വരെ കനത്ത ചൂട് അനുഭവപ്പെട്ടിരുന്ന ഇടുക്കിയിൽ വൈകുന്നേരത്തോടെ കാലാവസ്ഥയിൽ വലിയ മാറ്റം സംഭവിച്ചതും ശ്രദ്ധേയമാണ്.
ഇസ്രയേൽ വ്യോമാക്രമണം; ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 20, 21 തീയതികളിൽ മഴ ലഭിക്കാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ചൂട് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാൽ വെള്ളം കൂടുതൽ കുടിക്കുക, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.






















