കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇറാനിയൻ നേവിയുടെ IRIS Lavan യുദ്ധക്കപ്പലിലെ നാവികർ ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. ഏകദേശം 107 നാവികരും 33 ഇറാനിയൻ പൗരന്മാരും നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനത്തിലാണ് യാത്രയായത്. ഇവരെ ആദ്യം അർമേനിയയിലേക്ക് കൊണ്ടുപോയ ശേഷം അവിടെ നിന്ന് കരമാർഗം ഇറാനിലേക്ക് എത്തിക്കാനാണ് പദ്ധതി. മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യവും സമുദ്ര സുരക്ഷാ പ്രശ്നങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
ആലപ്പുഴയിൽ കടുത്ത ചൂട് മുന്നറിയിപ്പ്; ഹീറ്റ് വേവ് ജാഗ്രത പ്രഖ്യാപിച്ചു
മാർച്ച് 4 മുതൽ IRIS Lavan കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. കപ്പലിലെ ചില അനിവാര്യ ജീവനക്കാരെ ഒഴികെ ബാക്കിയുള്ളവരെ തിരികെ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ശക്തമായ സാഹചര്യത്തിൽ ഇന്ത്യ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് കപ്പലിന് കൊച്ചിയിൽ അഭയം നൽകിയതെന്ന് അധികൃതർ മുമ്പ് വ്യക്തമാക്കിയിരുന്നു.






















