ഗുജറാത്തിലെ വഡോദരയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ബോർഡ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കെന്ദ്രീയ വിദ്യാലയത്തിലെ ഗണിത അധ്യാപകന്റെ ഫോണിലേക്ക് വാട്ട്സ്ആപ്പ് വഴി അന്താരാഷ്ട്ര നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം അറബിയിലായിരുന്നുവെന്നും ‘സ്കൂൾ നാളെ നശിപ്പിക്കപ്പെടും’ എന്നായിരുന്നു അതിലെ ഉള്ളടക്കമെന്നും അധികൃതർ അറിയിച്ചു. വിവരം ലഭിച്ചതോടെ സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയും ബോംബ് സ്‌ക്വാഡും സുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
ധോണിയുടെ പിൻഗാമിയായി സഞ്ജു സാംസൺ?; ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് വൻ ട്രാൻസ്ഫർ ചർച്ചകൾ
പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. പിന്നീട് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ നമ്പർ ഉപയോഗിച്ച് സന്ദേശം അയച്ചത് പത്താം ക്ലാസ് വിദ്യാർത്ഥിയാണെന്ന് കണ്ടെത്തിയത്. പരീക്ഷയിൽ നിന്ന് രക്ഷപ്പെടാനും പരീക്ഷ മാറ്റിവെയ്ക്കാനും വേണ്ടിയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാർത്ഥിക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






















