29.5 C
Kollam
Saturday, March 28, 2026
HomeMost Viewedബഹിരാകാശ രക്ഷാ ദൗത്യവുമായി റയാൻ ഗോസ്ലിംഗ്; ‘പ്രോജക്ട് ഹെയിൽ മേരി’ അപ്ഡേറ്റ് പുറത്തുവന്നു

ബഹിരാകാശ രക്ഷാ ദൗത്യവുമായി റയാൻ ഗോസ്ലിംഗ്; ‘പ്രോജക്ട് ഹെയിൽ മേരി’ അപ്ഡേറ്റ് പുറത്തുവന്നു

- Advertisement -

ഹോളിവുഡ് താരം റയാൻ ഗോസ്ലിംഗ് നായകനാകുന്ന സയൻസ്-ഫിക്ഷൻ ചിത്രം “Project Hail Mary” എന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നു. ആൻഡി വിയറിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം ഫിൽ ലോർഡും ക്രിസ്റ്റഫർ മില്ലറും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ റയാൻ ഗോസ്ലിംഗ് “റൈലൻഡ് ഗ്രേസ്” എന്ന ബഹിരാകാശ യാത്രികനായാണ് അഭിനയിക്കുന്നത്. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ ഒരു സ്പേസ്ക്രാഫ്റ്റിൽ ഉണരുന്ന അദ്ദേഹം മനുഷ്യരാശിയെ രക്ഷിക്കാൻ നിർണായകമായ ദൗത്യത്തിലേക്ക് കടക്കുന്നതാണ് കഥയുടെ പ്രധാന പ്രമേയം.

ധുരന്ധർ 2 ട്രെയിലർ പുറത്തിറങ്ങി; ആക്ഷൻ മോഡിൽ രൺവീർ സിംഗ്


സാൻഡ്ര ഹുലർ, കെൻ ലിയൂങ്, മിലാന വെയ്ൻട്രബ് എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നത്. വലിയ ബജറ്റിൽ ഒരുക്കുന്ന ഈ സയൻസ്-ഫിക്ഷൻ സാഹസിക ചിത്രം 2026 മാർച്ച് 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്, ഇന്ത്യയിൽ മാർച്ച് 26-ന് റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments