27.5 C
Kollam
Friday, February 20, 2026
HomeRegionalCulturalഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഫെബ്രുവരി 25ന്; ശ്രീകുമാരന്‍ തമ്പിക്കും എം.ഡി. രാജേന്ദ്രനും മുഖ്യപുരസ്‌കാരങ്ങള്‍

ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഫെബ്രുവരി 25ന്; ശ്രീകുമാരന്‍ തമ്പിക്കും എം.ഡി. രാജേന്ദ്രനും മുഖ്യപുരസ്‌കാരങ്ങള്‍

- Advertisement -

മലയാള സാഹിത്യത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന പുരസ്‌കാരമേളയായ ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാര സമര്‍പ്പണം 2026 ഫെബ്രുവരി 25ന് നടക്കും. ഏകദേശം പതിമൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് അന്നേദിവസം വിതരണം ചെയ്യുക. ഭാഷാകേസരി പുരസ്‌കാരവും എഴുത്തമ്മ പുരസ്‌കാരവും ഉള്‍പ്പെടെയുള്ള പ്രധാന അവാര്‍ഡുകളുടെ സമര്‍പ്പണവും ചടങ്ങിന്റെ ഭാഗമായിരിക്കും.

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ഭാഷാകേസരി പുരസ്‌കാരം (₹5,01,001, ഫലകം, പ്രശസ്തിപത്രം) ഗാനരചയിതാവും കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിക്കും. മികച്ച കൃതിക്കുള്ള പ്രഥമ എഴുത്തമ്മ പുരസ്‌കാരത്തിന് (₹5,01,001, ഫലകം, പ്രശസ്തിപത്രം) പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവുമായ എം.ഡി. രാജേന്ദ്രന്‍ അര്‍ഹനായി.

കൂടാതെ സാഹിത്യത്തിന്റെ വിവിധ 25 മേഖലകളില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിഭകള്‍ക്ക് ₹10,000 വീതവും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ലഭിച്ച ആയിരത്തിലധികം എന്‍ട്രികളില്‍ നിന്നും മുരുകന്‍ കാട്ടാക്കട, ആലംകോട് ലീലാകൃഷ്ണന്‍, റഫീഖ് അഹമ്മദ്, വി.ആര്‍. സുധീഷ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; 25 എംപിമാരെയും ലക്ഷ്യമിട്ട് സന്ദേശം, പ്രതി അറസ്റ്റിൽ

ഇന്‍ഡിവുഡ് 2020ല്‍ ആരംഭിച്ച ഭാഷാ സാഹിത്യ പുരസ്‌കാരമേളയിലൂടെ നിരവധി സാഹിത്യ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. യുവതലമുറയ്ക്ക് പ്രാതിനിധ്യം നല്‍കുന്ന വിധത്തിലാണ് ഇത്തവണത്തെ പുരസ്‌കാര നിര്‍ണയം.

പുനലൂര്‍ ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് പുരസ്‌കാര നിര്‍ണയവും വിതരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. ഫെബ്രുവരി 25ന് വൈകുന്നേരം 6.30ന് പുനലൂര്‍ വാളക്കോട് ഏരീസ് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, പി.എസ്. സുപാല്‍ എം.എല്‍.എ, തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുക്കും.

ചടങ്ങിനോടനുബന്ധിച്ച് സര്‍ സോഹന്‍ റോയ്യുടെ ‘അണു മഹാകാവ്യം’ എന്ന കൃതിയുടെ പ്രകാശനവും ഡോ. എന്‍. പ്രഭിരാജിന്റെ ‘ക്യാപ്റ്റന്‍സ് ഇന്നിംഗ്‌സ്’ എന്ന പ്രൊഫഷണല്‍ ബയോഗ്രഫിയുടെ മലയാള പരിഭാഷയുടെ പ്രകാശനവും നടക്കും. വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments