എപ്സ്റ്റീൻ ഫയൽ വിവാദവുമായി ബന്ധപ്പെട്ട് മുൻ ബ്രിട്ടീഷ് രാജകുമാരനെ 66-ാം പിറന്നാൾ ദിനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. ലൈംഗിക ചൂഷണ കേസുകളുമായി ബന്ധപ്പെട്ട രഹസ്യ രേഖകളിൽ പേര് ഉൾപ്പെട്ടതിനെ തുടർന്നാണ് അന്വേഷണ ഏജൻസികൾ നടപടി സ്വീകരിച്ചത്. ഏറെക്കാലമായി ആരോപണങ്ങൾ നേരിടുന്ന രാജകുമാരൻ, എല്ലാ കുറ്റങ്ങളും നിഷേധിച്ചിരുന്നുവെങ്കിലും പുതിയ തെളിവുകൾ പുറത്തുവന്നതോടെയാണ് അറസ്റ്റ് നടന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ബ്രിട്ടനിലും അന്താരാഷ്ട്ര തലത്തിലും ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. രാജകുടുംബത്തിന്റെ പ്രതിഛായയ്ക്ക് ഇത് വലിയ തിരിച്ചടിയാണെന്നും രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ചർച്ച ശക്തമാകുന്നുവെന്നും നിരീക്ഷകർ പറയുന്നു. കേസിന്റെ തുടർനടപടികൾ ലോകം ഉറ്റുനോക്കുകയാണ്.
എപ്സ്റ്റീൻ ഫയൽ വിവാദം; 66-ാം പിറന്നാൾ ദിനത്തിൽ മുൻ ബ്രിട്ടീഷ് രാജകുമാരൻ അറസ്റ്റിൽ
- Advertisement -
- Advertisement -
- Advertisement -






















