26.1 C
Kollam
Friday, March 13, 2026
HomeMost Viewed20 കോടിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനം; അവകാശവാദവുമായി റിട്ട. എഎസ്ഐ

20 കോടിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനം; അവകാശവാദവുമായി റിട്ട. എഎസ്ഐ

- Advertisement -

ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയിൽ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അവകാശവാദവുമായി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ. സജിമോൻ രംഗത്തെത്തി. ജനുവരി 24ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാൽ ടിക്കറ്റ് നഷ്ടമായതായി ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസിനെയും കോടതിയെയും സമീപിച്ചു. ട്രാവലർ സർവീസ് നടത്തുന്ന സജിമോൻ, ശബരിമല തീർത്ഥാടകരുടെ നെയ് പാത്രത്തിനടിയിൽ ടിക്കറ്റ് സൂക്ഷിച്ചിരുന്നുവെന്നും അത് കൊറിയർ ചെയ്തപ്പോൾ അറിയാതെ അയച്ചുപോയെന്നുമാണ് പരാതി. പിന്നീട് ടിക്കറ്റ് തിരികെ ലഭിക്കാതായതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്. പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. meanwhile, സമ്മാനവിജയിയായ ടിക്കറ്റ് തിരുവനന്തപുരം ലോട്ടറി ഓഫീസിൽ ഹാജരാക്കിയതായി സൂചനയുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments