2026-ലെ ലോകത്തെ മികച്ച പത്ത് അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഏകസംസ്ഥാനമായി ഹിമാചൽ പ്രദേശ് ഇടം നേടി. അഞ്ചാം സ്ഥാനമാണ് ഹിമാചൽ സ്വന്തമാക്കിയത്. പ്രമുഖ ട്രാവൽ പ്ലാറ്റ്‌ഫോമായ Booking.com പുറത്തുവിട്ട ട്രാവലേഴ്സ് റിവ്യൂ അവാർഡ് 2026 പട്ടികയിലാണ് ഈ നേട്ടം. ലോകമെമ്പാടുമുള്ള 370 മില്ല്യൺ വെരിഫൈഡ് യാത്രക്കാരുടെ അഭിപ്രായങ്ങളാണ് ഇതിന് അടിസ്ഥാനമായത്.
സഞ്ചാരികൾക്ക് ലഭിക്കുന്ന സുരക്ഷ, മനോഹരമായ പ്രകൃതി സൗന്ദര്യം എന്നിവയാണ് ഹിമാചലിനെ മുന്നിലെത്തിച്ചത്. മഞ്ഞുമൂടിയ മലനിരകളും സാംസ്കാരിക പൈതൃകവും സഞ്ചാരികളെ ആകർഷിക്കുന്നു. ഷിംല, മണാലി, ധർമ്മശാല തുടങ്ങിയ കേന്ദ്രങ്ങൾ ഹിമാചലിന്റെ ടൂറിസം ശക്തി വർധിപ്പിക്കുന്നു.






















