പാളയം ജയലക്ഷ്മി ടെക്‌സ്റ്റൈൽസിന് സമീപമുള്ള തട്ടുകടയിൽ ചായ കുടിക്കാനെത്തിയ ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരായ എസ് സ്വാലിഹും കെ നൗഫലും കാണിച്ച ജാഗ്രത വലിയ ദുരന്തം ഒഴിവാക്കി. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഇവർ അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഇരുപത് മിനിറ്റിനുള്ളിൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനിടെ ജീവനക്കാരും ഉപഭോക്താക്കളും സുരക്ഷിതമായി പുറത്തേക്കിറങ്ങി. വൈകിട്ട് ആറുമണിയോടെ ആരംഭിച്ച തീ ഏഴ് മണിയോടെ ശക്തമായി പടർന്നു. നിരവധി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ട് വനിതാ ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് മണിയോടെ തീ നിയന്ത്രണത്തിലായെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാകുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.
പുക കണ്ട യുവാക്കളുടെ സമയോചിത ഇടപെടൽ; ജയലക്ഷ്മി ടെക്‌സ്റ്റൈൽസിലെ തീപിടിത്തത്തിൽ വൻ ദുരന്തം ഒഴിവായി
- Advertisement -
- Advertisement -
- Advertisement -






















