23.6 C
Kollam
Wednesday, February 11, 2026
HomeMost Viewed‘എ. സുരേഷ് വന്നാൽ സ്വീകരിക്കും, മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ല’; പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ

‘എ. സുരേഷ് വന്നാൽ സ്വീകരിക്കും, മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ല’; പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ

- Advertisement -

മലമ്പുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നതിനിടെ, എ. സുരേഷ് കോൺഗ്രസിലേക്ക് എത്തിയാൽ സ്വീകരിക്കുമെന്നും മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ വ്യക്തമാക്കി. പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയുന്നവരെ സ്വാഗതം ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻന്റെ വിശ്വസ്തനായ എ. സുരേഷിന്റെ രാഷ്ട്രീയ നീക്കങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഈ പ്രതികരണം. മണ്ഡലത്തിൽ ശക്തമായ പോരാട്ടം ഉറപ്പാക്കാൻ മികച്ച സ്ഥാനാർഥിയെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തങ്കപ്പൻ പറഞ്ഞു. പാർട്ടിക്കുള്ളിലെ ഐക്യവും പ്രവർത്തകശക്തിയും ശക്തിപ്പെടുത്താൻ നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെതിരെ ശക്തമായ പോരാട്ടം നടത്താൻ കോൺഗ്രസ് സജ്ജമാണെന്നും നേതൃത്വം വ്യക്തമാക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments