27.2 C
Kollam
Friday, March 20, 2026
HomeMost Viewedജീവിതത്തിന് ഉറപ്പില്ല, ധൈര്യമാണ് ശക്തി; കാൻസർ അനുഭവങ്ങൾ തുറന്നു പറഞ്ഞ് മംമ്ത മോഹൻദാസ്

ജീവിതത്തിന് ഉറപ്പില്ല, ധൈര്യമാണ് ശക്തി; കാൻസർ അനുഭവങ്ങൾ തുറന്നു പറഞ്ഞ് മംമ്ത മോഹൻദാസ്

- Advertisement -

മലയാളികൾക്ക് സുപരിചിതയായ നടി മംമ്ത മോഹൻദാസ് ആത്മധൈര്യത്തിന്റെ മികച്ച ഉദാഹരണമായി വീണ്ടും ശ്രദ്ധ നേടുന്നു. കാൻസർ ഡേയുടെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. 24-ാം വയസിൽ ഹോഡ്ജ്കിൻ ലിംഫോമ ബാധിച്ചതും പിന്നീട് വീണ്ടും കാൻസറിനെ നേരിട്ടതും വിറ്റിലിഗോ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചതുമെല്ലാം മംമ്ത ഓർത്തെടുത്തു.

ബംഗാളിൽ 294 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കും; കോൺഗ്രസിന്റെ നിർണായക തീരുമാനം


എല്ലാ ചികിത്സകളും പരാജയപ്പെട്ട സമയത്ത് ഒരു ക്ലിനിക്കൽ സ്റ്റഡി മരുന്ന് തന്നെ രക്ഷപ്പെടുത്തിയതായും അവർ പറഞ്ഞു. ആരോഗ്യകരമായ ജീവിതം നയിച്ചിട്ടും രോഗം വന്നത് ജീവിതത്തിന് ഉറപ്പില്ലെന്ന തിരിച്ചറിവ് നൽകുകയായിരുന്നുവെന്ന് മംമ്ത വ്യക്തമാക്കി. പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുകയാണ് ഏറ്റവും പ്രധാനമെന്നും സഹതാപത്തേക്കാൾ പിന്തുണയും ചിരിയുമാണ് രോഗികൾക്ക് വേണ്ടതെന്നും താരം പറഞ്ഞു. ജീവിതത്തോടുള്ള പാഷനാണ് ഇന്ന് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും മംമ്ത കൂട്ടിച്ചേർത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments