27.1 C
Kollam
Saturday, April 11, 2026
HomeMost Viewedഅരുണാചൽ പ്രദേശിൽ കടുവ ആക്രമണം; ബൈക്ക് യാത്രക്കിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

അരുണാചൽ പ്രദേശിൽ കടുവ ആക്രമണം; ബൈക്ക് യാത്രക്കിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

- Advertisement -

അരുണാചൽ പ്രദേശ്യിലെ ഇറ്റാനഗർ സമീപം ബൈക്ക് യാത്രക്കിടയിൽ കടുവ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശ് പൊലീസിലെ റേഡിയോ ഓപ്പറേറ്ററായ ഹെഡ് കോൺസ്റ്റബിൾ ചിക്‌സെങ് മാൻപങാണ് മരിച്ചത്. ദിബാഗ് താഴ്‌വരയിലെ അനിനി പ്രദേശത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.

വി എസിന് ലഭിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല; നിലപാട് വ്യക്തമാക്കി ബന്ധുക്കൾ


വിവരം അറിഞ്ഞ ഉടൻ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ലോവർ ദിബാഗ് വാലി എസ്പി മനീഷ് ശൗര്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മയുദിയയ്ക്ക് സമീപം കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ ഇരുചക്ര വാഹനങ്ങളുടെ യാത്ര നിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെൺകടുവയെയും മൂന്ന് കുഞ്ഞുങ്ങളെയും പ്രദേശത്ത് കണ്ടതായി റിപ്പോർട്ടുണ്ട്. കടുവകളെ മാറ്റിപ്പാർപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി വനം വകുപ്പ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments