28.4 C
Kollam
Thursday, February 5, 2026
HomeNewsകാർബൺ ന്യൂട്രാലിറ്റി വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ; മുഖ്യമന്ത്രിക്ക് ഗ്രീൻ എനർജി ഫോറത്തിന്റെ വൈറ്റ് പേപ്പർ

കാർബൺ ന്യൂട്രാലിറ്റി വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ; മുഖ്യമന്ത്രിക്ക് ഗ്രീൻ എനർജി ഫോറത്തിന്റെ വൈറ്റ് പേപ്പർ

- Advertisement -

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി ഗ്രീൻ എനർജി ഫോറം തയ്യാറാക്കിയ വൈറ്റ് പേപ്പർ മുഖ്യമന്ത്രി ഇന്ന് ഏറ്റുവാങ്ങി. സ്കൂളുകൾ, കോളേജുകൾ, വൊക്കേഷണൽ സ്ഥാപനങ്ങൾ എന്നിവയുടെ പാഠ്യപദ്ധതിയിൽ കാർബൺ എമിഷൻ കുറയ്ക്കൽ വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നതാണ് രേഖയുടെ പ്രധാന നിർദ്ദേശം. 2070 ഓടെ നെറ്റ്-സീറോ കാർബൺ ലക്ഷ്യം കൈവരിക്കണമെന്ന ഇന്ത്യയുടെ പ്രതിബദ്ധതയുമായി ഈ പദ്ധതി ഒത്തുചേരുന്നതാണെന്ന് ഗ്രീൻ എനർജി ഫോറം വ്യക്തമാക്കി.

ഈ അവസരത്തിൽ ഐആർഇ ലിമിറ്റഡ്, ചവറയുടെ സഹകരണത്തോടെ തയ്യാറാക്കിയ കാർബൺ ന്യൂട്രാലിറ്റി ഹാൻഡ്‌ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഗ്രീൻ എനർജി ഫോറം പ്രസിഡന്റ് പ്രൊ. പി.ഒ.ജെ. ലെബ്ബ, ജനറൽ സെക്രട്ടറി ഡോ. എസ്. രത്നകുമാർ, ശ്രീഗണേഷ് വി. നായർ, ഡോ. ജെ. അൻസാരി, എൻ. സുരേഷ്‌കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഭക്ഷണരീതി, ഗൃഹോപകരണങ്ങൾ എന്നിവയിലൂടെ ഉണ്ടാകുന്ന കാർബൺ പുറന്തള്ളലിന്റെ കണക്കുകൾ ഹാൻഡ്‌ബുക്ക് അവതരിപ്പിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗ്രീൻ എനർജി സ്റ്റുഡന്റ്സ് മൂവ്മെന്റ് രൂപീകരിച്ച് വിദ്യാർത്ഥികളെ കാലാവസ്ഥാ പോരാളികളാക്കുകയാണ് ലക്ഷ്യം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments