ലോകകപ്പ് ബഹിഷ്കരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ, മത്സരങ്ങള്‍ക്കായി പാകിസ്താന്‍ കൊളംബോയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന തരത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടുകള്‍ നേരത്തെ വിവാദമായിരുന്നു. എന്നാല്‍ പുതിയ നീക്കം ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ സജീവമാണെന്ന സൂചനയാണ് നല്‍കുന്നത്. ടീമിന്റെ ലജിസ്റ്റിക്‌സ് ക്രമീകരണങ്ങളും പരിശീലന പരിപാടികളും ഇതിനോടകം ആസൂത്രണം ചെയ്തതായാണ് വിവരം. ഇതോടെ ബഹിഷ്കരണ ഭീഷണികള്‍ ചര്‍ച്ചകളിലെ സമ്മര്‍ദ്ദ തന്ത്രമായിരുന്നോ എന്ന സംശയവും ശക്തമാകുന്നു. അന്തിമ തീരുമാനം ഐസിസിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ലോകകപ്പ് വേദിയില്‍ പാകിസ്താന്റെ സാന്നിധ്യം ഉറപ്പാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
എന്ത് ബഹിഷ്കരണം…; ലോകകപ്പിനായി കൊളംബോയിലേക്ക് ടിക്കറ്റെടുത്ത് പാകിസ്താന്‍
- Advertisement -
- Advertisement -
- Advertisement -





















