ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയെ സമീപിച്ചു. നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പുതുക്കിയ അപേക്ഷ നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തിയായതായും, ഇനി കസ്റ്റഡിയില്‍ തുടരേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം, ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ദീപകിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളാണ് നിലനില്‍ക്കുന്നതെന്നും, കേസ് സാമൂഹികമായി വലിയ പ്രാധാന്യമുള്ളതാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട കോടതി ജാമ്യാപേക്ഷ പരിഗണനയ്ക്കെടുത്തിട്ടുണ്ട്. കേസിലെ തുടര്‍ നിയമനടപടികള്‍ കോടതി വിധിക്ക് വിധേയമായിരിക്കും.
ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയില്‍
- Advertisement -
- Advertisement -
- Advertisement -





















