തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്നത് വ്യക്തിപരമായ തീരുമാനം മാത്രമല്ലെന്നും, അത് പാര്‍ട്ടിയും സാഹചര്യങ്ങളും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മത്സരിച്ചാലും ഇല്ലെങ്കിലും, രാഷ്ട്രീയ പ്രചാരണത്തില്‍ സജീവമായി ഇടപെടുമെന്നും പാര്‍ട്ടിയുടെ നിലപാടുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്നോട്ട് കൊണ്ടുവരുകയാണ് പ്രധാന ലക്ഷ്യമെന്നും, വ്യക്തിപരമായ സ്ഥാനങ്ങളേക്കാള്‍ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കുമാണ് പ്രാധാന്യമെന്നും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.
മത്സരിക്കുന്നത് ഞാനല്ലല്ലോ തീരുമാനിക്കേണ്ടത്; പ്രചരണത്തില്‍ സജീവമായി ഉണ്ടാകും: കണ്ണന്‍ ഗോപിനാഥന്‍
- Advertisement -
- Advertisement -
- Advertisement -





















