മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ലാന്‍ഡിംഗിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റണ്‍വേയ്ക്ക് സമീപം തകര്‍ന്നുവീഴുകയും ഉടന്‍ തന്നെ തീപിടിക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും അതിവേഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെ അടിയന്തിരമായി പുറത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അജിത് പവാര്‍ സുരക്ഷിതനാണെന്നും ചെറിയ പരിക്കുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും സാങ്കേതിക തകരാറാകാമെന്ന സംശയമാണ് പ്രാഥമിക അന്വേഷണത്തില്‍ ഉയരുന്നത്. ഡിജിസിഎയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുറച്ച് സമയം വിമാന ഗതാഗതം നിയന്ത്രിച്ചു.
അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു; അപകടത്തിന് പിന്നാലെ തീപിടിത്തം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
- Advertisement -
- Advertisement -
- Advertisement -





















