ട്രെയിൻ വൈകിയതിനെ തുടർന്ന് നിർണായകമായ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്തും നിയമപരമായ ടിക്കറ്റ് എടുത്തുമാണ് വിദ്യാർത്ഥിനി യാത്ര തിരിച്ചതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. എന്നാൽ നിശ്ചിത സമയത്ത് ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്താത്തതും, വൈകുന്നതിനെക്കുറിച്ച് യാത്രക്കാർക്ക് യഥാസമയം വ്യക്തമായ അറിയിപ്പ് നൽകാത്തതും ഗുരുതര അശ്രദ്ധയാണെന്ന് വിലയിരുത്തി. പരീക്ഷ നഷ്ടമായത് വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ ഭാവിയെയും തൊഴിൽ സാധ്യതകളെയും നേരിട്ട് ബാധിച്ചുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. പൊതുഗതാഗത സംവിധാനമായ റെയിൽവെയ്ക്ക് യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കി.
ട്രെയിൻ വൈകി, പരീക്ഷ എഴുതാനായില്ല; വിദ്യാർത്ഥിനിക്ക് 9.10 ലക്ഷം രൂപ റെയിൽവെ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
- Advertisement -
- Advertisement -
- Advertisement -





















