17 വര്‍ഷത്തെ ദീര്‍ഘകാല ക്രിക്കറ്റ് ജീവിതത്തിന് വിരാമം കുറിച്ച് ഓസ്‌ട്രേലിയന്‍ പേസര്‍ Kane Richardson വിരമിക്കല്‍ പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര മത്സരങ്ങളിലുമായി ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെച്ച താരമാണ് റിച്ചാര്‍ഡ്‌സണ്‍. പരുക്കുകളും ശരീരപരമായ വെല്ലുവിളികളും പരിഗണിച്ചാണ് ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അങ്ങ് സ്പെയിനിൽ നിന്നൊരു മിഡ്‌ഫീൽഡർ; മത്യാസ് ഹെർണാണ്ടസിനെ തട്ടകത്തിലെത്തിച്ച് കൊമ്പന്മാർ
ഓസ്‌ട്രേലിയയ്ക്കായി പരിമിത ഓവര്‍ മത്സരങ്ങളില്‍ പ്രധാന പങ്ക് വഹിച്ച റിച്ചാര്‍ഡ്‌സണ്‍, ആഭ്യന്തര ക്രിക്കറ്റിലും നിരവധി കിരീട നേട്ടങ്ങള്‍ക്ക് സാക്ഷിയായി. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദി അറിയിച്ച അദ്ദേഹം, ക്രിക്കറ്റ് ജീവിതം നല്‍കിയ അനുഭവങ്ങള്‍ അമൂല്യമാണെന്നും പറഞ്ഞു. വിരമിക്കലിന് ശേഷം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും, ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റു മേഖലകളില്‍ സജീവമാകാനും ആലോചനയുണ്ടെന്നും റിച്ചാര്‍ഡ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.





















