‘മെഗാ കേരളാ ലോട്ടറി’ എന്ന പേരിൽ പ്രചരിപ്പിച്ച വ്യാജ ഓൺലൈൻ ലോട്ടറി ഗെയിമിൽ കുടുങ്ങി തെലങ്കാനയിൽ ഒരു യുവാവിന് ലക്ഷങ്ങൾ നഷ്ടമായി. സോഷ്യൽ മാധ്യമങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും എത്തിയ പരസ്യം വിശ്വസിച്ചാണ് യുവാവ് ഗെയിമിൽ പങ്കെടുത്തത്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിച്ചപ്പോൾ ലാഭം ലഭിച്ചതായി കാണിച്ച സംഘം പിന്നീട് കൂടുതൽ തുക ആവശ്യപ്പെടുകയായിരുന്നു.
https://mediacooperative.in/most-viewed/2026/01/20/parayan-eluppama-kalikkanam-manjarekkar-viruddham-vikas-kohli-2/
സമ്മാനം ലഭിക്കാനായി നികുതി, പ്രോസസിംഗ് ഫീസ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെട്ടതോടെ യുവാവ് തുടർച്ചയായി തുക കൈമാറി. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആപ്ലിക്കേഷനും അക്കൗണ്ടുകളും പ്രവർത്തനരഹിതമായി. തട്ടിപ്പ് മനസ്സിലായതോടെ യുവാവ് പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള വ്യാജ ലോട്ടറി പ്രചാരണങ്ങളിൽ പെടരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.
മെഗാ കേരളാ ലോട്ടറി എന്ന പേരിൽ വ്യാജ ഓൺലൈൻ ലോട്ടറി ഗെയിം തട്ടിപ്പ്; തെലങ്കാനയിൽ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ
- Advertisement -
- Advertisement -
- Advertisement -





















