കാബൂൾ നഗരത്തിൽ ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തിരക്കേറിയ വ്യാപാര മേഖലയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും, ചിലരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.
സുരക്ഷാസേനകളും അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്തെത്തി തെരച്ചിലും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്നതിലും ലക്ഷ്യം എന്തെന്നതിലും വ്യക്തത വന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സമീപകാലത്ത് കാബൂളിലും മറ്റ് പ്രദേശങ്ങളിലും സുരക്ഷാ ഭീഷണികൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ സംഭവം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.





















