ബിസിസിഐയുടെ കേന്ദ്ര കരാർ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് നീക്കമെന്ന് സൂചന. പുതിയ കരാർ ഘടന നടപ്പാക്കുന്നതോടെ ചില മുതിർന്ന താരങ്ങൾക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രകടനം, ഫിറ്റ്‌നസ്, ടീമിലേക്കുള്ള സ്ഥിരതയുള്ള സംഭാവന എന്നിവയെ കൂടുതൽ മാനദണ്ഡങ്ങളാക്കി കരാർ പുതുക്കാനാണ് ബിസിസിഐയുടെ ആലോചന. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങളും പ്രോത്സാഹനവും നൽകുകയാണ് ലക്ഷ്യമെന്നാണ് വിവരം. അന്തിമ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കരാർ പരിഷ്‌കരണത്തെച്ചൊല്ലി ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.
ബിസിസിഐ കരാർ പൊളിച്ചെഴുതും; വിരാടിനും രോഹിത്തിനും നഷ്ടം
- Advertisement -
- Advertisement -
- Advertisement -





















