പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ മുന്നോട്ടുനീങ്ങുന്നതിനിടെ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ കയറാന്‍ ശ്രമിച്ച വയോധികന്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ. ട്രെയിന്‍ പതുക്കെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ വയോധികന്‍ വാതിലിന് സമീപം കയറാന്‍ ശ്രമിക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ഉടന്‍ സഡന്‍ ബ്രേക്ക് പ്രയോഗിച്ചു. ശക്തമായ ബ്രേക്കിംഗോടെ ട്രെയിന്‍ നിർത്തിയതോടെ വലിയ അപകടം ഒഴിവായി. യാത്രക്കാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് വയോധികനെ സുരക്ഷിതമായി ട്രെയിനില്‍ കയറ്റി സീറ്റിലിരുത്തി.
സംഭവത്തെ തുടര്‍ന്ന് കുറച്ചുസമയം സര്‍വീസ് വൈകിയെങ്കിലും, യാത്രക്കാരുടെ സുരക്ഷയാണ് മുന്‍ഗണനയെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. പ്ലാറ്റ്‌ഫോമുകളില്‍ ട്രെയിന്‍ നില്‍ക്കുമ്പോള്‍ മാത്രമേ കയറാന്‍ ശ്രമിക്കാവൂ എന്നും, പ്രത്യേകിച്ച് വയോധികരും വൈകല്യമുള്ളവരും ജീവനക്കാരുടെ സഹായം തേടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.





















