മധ്യപൂര്‍വദേശത്ത് സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ കഴിയുന്നത്ര വേഗം രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം, അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ നിലവിലെ സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തിവരികയാണെന്നും, അടിയന്തര ആവശ്യങ്ങള്‍ക്കായി എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു. പൗരന്മാര്‍ സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു. മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഈ മുന്നറിയിപ്പ്.
‘ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ വിടണം, ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം’; പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി
- Advertisement -
- Advertisement -
- Advertisement -





















