ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സഞ്ജു സാംസനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പാര്‍ട്ടിയില്‍ ഒരു ഘട്ടത്തിലും ചര്‍ച്ചയായിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയും ചില രാഷ്ട്രീയ വൃത്തങ്ങളിലൂടെയും പ്രചരിച്ച വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കായിക രംഗത്ത് രാജ്യത്തിന് അഭിമാനം നല്‍കുന്ന താരമാണ് സഞ്ജു സാംസനെന്നും, അദ്ദേഹത്തിന്റെ പേര് രാഷ്ട്രീയ അഭ്യൂഹങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് അനാവശ്യ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെയായിരിക്കും നടക്കുകയെന്നും, ഇത്തരം പ്രചാരണങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥിയോ?; രാജീവ് ചന്ദ്രശേഖറിന്റെ മറുപടി ഇങ്ങനെ
- Advertisement -
- Advertisement -
- Advertisement -





















