27.8 C
Kollam
Tuesday, February 17, 2026
HomeNewsCrimeസായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

- Advertisement -

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിനോട് ചേര്‍ന്ന സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, എസ്എസ്എല്‍സി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് മരിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രാക്ടീസിന് വിളിക്കാനെത്തിയപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മുറിക്കുള്ളില്‍ രണ്ട് ഫാനുകളിലായി ഇരുവരും തൂങ്ങിയ നിലയിലായിരുന്നു.

വിവരം ലഭിച്ചതോടെ കൊല്ലം സിറ്റി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിറ്റി പൊലീസ് കമ്മീഷണറും നേരിട്ട് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്നും, മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിവരെ വിദ്യാര്‍ത്ഥിനികളെ മറ്റ് സഹപാഠികള്‍ കണ്ടിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയതായും, സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments