കേരളാ കോൺഗ്രസ് (എം) യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF)ലേക്ക് എത്തിക്കാൻ തങ്ങൾ ഇടപെട്ടുവെന്ന വിവരം പരസ്യമാക്കിയതിൽ കടുത്ത അതൃപ്തി പ്രകടമാക്കി കത്തോലിക്കാ സഭ. രാഷ്ട്രീയ വിഷയങ്ങളിൽ സഭ നടത്തിയ ഇടപെടലുകൾ പൊതുവേദികളിൽ പ്രഖ്യാപിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സഭാ നേതൃത്വമെടുത്തത്. ഇത്തരം പ്രസ്താവനകൾ സഭയെ അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കുമെന്നും, സഭയുടെ സാമൂഹിക ദൗത്യത്തെയും നിഷ്പക്ഷതയെയും അത് ബാധിക്കുമെന്നുമാണ് വിലയിരുത്തൽ. രാഷ്ട്രീയ കക്ഷികളുമായി ആശയവിനിമയം നടത്തുന്നത് സഭയുടെ അവകാശമാണെങ്കിലും, അതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന പ്രവണതയോട് യോജിപ്പില്ലെന്നും സഭ വ്യക്തമാക്കി. വിഷയത്തിൽ ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വത്തോട് സഭ അസംതൃപ്തി അറിയിച്ചതായും, ഇനിയും ഇത്തരത്തിലുള്ള പരസ്യപ്രസ്താവനകൾ ആവർത്തിക്കരുതെന്ന സന്ദേശം നൽകിയതായും സൂചനയുണ്ട്.
കേരളാ കോൺഗ്രസ് (എം)യെ UDFലേക്ക് എത്തിക്കാൻ ഇടപെട്ടെന്ന വിവരം പരസ്യമാക്കി; അതൃപ്തി പ്രകടമാക്കി കത്തോലിക്കാ സഭ
- Advertisement -
- Advertisement -
- Advertisement -





















