പശ്ചിമബംഗാള്‍ സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് നഴ്‌സുമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനും നടപടികള്‍ ശക്തമാക്കി. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പശ്ചിമബംഗാളില്‍ നിപ സ്ഥിരീകരിച്ചു; രണ്ട് നഴ്‌സുമാരുടെ നില ഗുരുതരം
- Advertisement -
- Advertisement -
- Advertisement -





















