തായ്ലന്‍ഡില്‍ നിര്‍മാണ സ്ഥലത്തിനടുത്ത് നടന്ന ഗുരുതര അപകടത്തില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകർന്ന് വീണു. അപകടത്തില്‍ കുറഞ്ഞത് 22 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരക്കേറിയ സമയത്ത് നടന്ന അപകടം രക്ഷാപ്രവര്‍ത്തനങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്. അപകടകാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചോയെന്നതടക്കം പരിശോധിക്കുന്നതായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കി. സംഭവം രാജ്യത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്





















