ന്യൂയോര്‍ക്ക് സിറ്റിയില്‍ ആരോഗ്യ മേഖലയിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് നഴ്‌സുമാര്‍ സമരത്തില്‍. ജീവനക്കാരുടെ കുറവ്, അമിത ജോലിഭാരം, വേതനപരിഷ്‌കാരം, രോഗി സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് പ്രതിഷേധം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് നിയമസഭാംഗമായ സൊഹ്റാന്‍ മംദാനി പ്രതിഷേധ വേദിയിലെത്തി. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും മംദാനി പറഞ്ഞു. സമരം നഗരത്തിലെ നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി സമരക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ ആയിരക്കണക്കിന് നഴ്‌സുമാരുടെ സമരം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൊഹ്റാന്‍ മംദാനി
- Advertisement -
- Advertisement -
- Advertisement -





















