കേരള രാഷ്ട്രീയത്തില്‍ നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് (എം)യുടെ ‘രണ്ടില’ ചിഹ്നം തല്‍ക്കാലം രണ്ടാകില്ലെന്നും പാര്‍ട്ടി എല്‍ഡിഎഫ് സഖ്യത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിനൊപ്പമുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നയമെന്നും ജോസ് കെ. മാണി പറഞ്ഞു. വികസനപരമായ നിലപാടുകളും കര്‍ഷക വിഷയങ്ങളിലുള്‍പ്പെടെയുള്ള ഇടപെടലുകളും മുന്നണിക്കുള്ളില്‍ ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഖ്യരാഷ്ട്രീയത്തില്‍ ഏകോപനവും സ്ഥിരതയും അനിവാര്യമാണെന്നും, അതിന് വിരുദ്ധമായ തീരുമാനങ്ങളൊന്നും ഇപ്പോള്‍ പരിഗണനയിലില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.





















