ഇരകളോടുള്ള **രാഹുല്‍ ഗാന്ധി**യുടെ പെരുമാറ്റം അപലപനീയവും വൈകൃതം നിറഞ്ഞതുമാണെന്ന് സിപിഐഎം നേതാവ് എം.എ. ബേബി ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ശക്തമായ ഇന്റേണല്‍ കമ്മിറ്റി സംവിധാനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും ഇരകള്‍ക്കും സുരക്ഷയും നീതിയും ഉറപ്പാക്കേണ്ടത് പാര്‍ട്ടികളുടെ അടിസ്ഥാന ഉത്തരവാദിത്വമാണെന്നും, പരാതികള്‍ ഉയരുമ്പോള്‍ അത് ഗൗരവത്തോടെ പരിശോധിച്ച് സമയബന്ധിത നടപടി സ്വീകരിക്കണമെന്നും ബേബി വ്യക്തമാക്കി. വ്യക്തികളുടെ പ്രതിച്ഛായ സംരക്ഷണത്തെക്കാള്‍ ഇരകളുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റേണല്‍ കമ്മിറ്റികള്‍ സ്വതന്ത്രവും വിശ്വാസയോഗ്യവും ആക്കാതെ ഇത്തരം വിഷയങ്ങളില്‍ യഥാര്‍ഥ പരിഹാരം സാധ്യമാകില്ലെന്നും, രാഷ്ട്രീയ രംഗത്ത് സ്ത്രീസുരക്ഷയെയും മാന്യതയെയും മുന്‍നിര്‍ത്തിയുള്ള കർശന മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
ഇരകളോടുള്ള രാഹുലിന്റെ പെരുമാറ്റം വൈകൃതം നിറഞ്ഞത്; പാര്‍ട്ടികളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം: എം.എ. ബേബി
- Advertisement -
- Advertisement -
- Advertisement -





















