ശബരിമല തീർഥാടനത്തിനിടെ കേരള പോലീസ് സബ് ഇൻസ്‌പെക്ടറുടെ (എസ്ഐ) എടിഎം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്നതായി പരാതി. ഡ്യൂട്ടിക്കായി ശബരിമലയിൽ എത്തിയ എസ്ഐ താമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് കാർഡ് നഷ്ടപ്പെട്ടതെന്ന് സംശയിക്കുന്നു. കാർഡ് നഷ്ടമായതായി തിരിച്ചറിഞ്ഞതിന് പിന്നാലെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് രണ്ട് തവണയായി 10,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയത്. തുടർന്ന് എസ്ഐ ഉടൻ തന്നെ ബാങ്കിനെയും പൊലീസിനെയും വിവരം അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. തീർഥാടന കാലത്ത് തിരക്കേറിയ സാഹചര്യങ്ങൾ മുതലെടുത്താണ് മോഷണം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കാർഡ് ദുരുപയോഗം ചെയ്തവരെ കണ്ടെത്താൻ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും ശേഖരിച്ചുവരുന്നു. തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശം നൽകി.
ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി; 10,000 രൂപ കവർന്നു
- Advertisement -
- Advertisement -
- Advertisement -





















