യുക്രെയ്നെതിരായ ആക്രമണം ശക്തമാക്കി റഷ്യ ശബ്ദത്തിന്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക മിസൈൽ പ്രയോഗിച്ചതായി റിപ്പോർട്ട്. ആക്രമണത്തിൽ ഉപയോഗിച്ചത് ‘ഒറെഷ്നിക്’ എന്ന ഹൈപ്പർസോണിക് മിസൈലാണെന്ന് റഷ്യൻ വൃത്തങ്ങൾ അവകാശപ്പെട്ടു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യത്തിലെത്താൻ കഴിയുന്ന ഈ മിസൈൽ, നിലവിലെ പ്രതിരോധ സംവിധാനങ്ങൾ മറികടക്കാൻ ശേഷിയുള്ളതാണെന്നാണ് വിലയിരുത്തൽ. ആക്രമണത്തെ യുക്രെയിൻ ശക്തമായി അപലപിച്ചു. റഷ്യയുടെ ഈ നീക്കം യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണെന്നും, ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അന്താരാഷ്ട്ര നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഹൈപ്പർസോണിക് ആയുധങ്ങളുടെ ഉപയോഗം സംബന്ധിച്ച ആശങ്കകൾ ഇതോടെ വീണ്ടും ലോകശ്രദ്ധയിൽ എത്തിയിരിക്കുകയാണ്.





















