ഫുട്ബോൾ മൈതാനത്തിന് പുറത്തുള്ള തന്റെ ലളിതമായ ജീവിതശൈലിയെക്കുറിച്ച് തുറന്നു പറഞ്ഞ് അർജന്റീന സൂപ്പർതാരം ലിയോണൽ മെസി. മത്സരങ്ങളും പരിശീലനവും ഒഴികെ സമയം ലഭിക്കുമ്പോൾ കൂടുതലും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്ന് മെസി പറഞ്ഞു. സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുക, ഇഷ്ടമുള്ള വീഡിയോകൾ കാണുക, ഇടയ്ക്ക് വൈൻ കുടിച്ച് വിശ്രമിക്കുക എന്നിവയാണ് തന്റെ ദിനചര്യയിലെ പ്രധാന ഭാഗങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി. പുറംലോകത്തിന്റെ ആഘോഷങ്ങളിൽ നിന്ന് അകലം പാലിക്കുന്നതാണ് മനസിന് കൂടുതൽ സമാധാനം നൽകുന്നതെന്നും മെസി കൂട്ടിച്ചേർത്തു. നിരന്തര സമ്മർദ്ദവും പ്രതീക്ഷകളും നിറഞ്ഞ കരിയറിനിടയിൽ ഇത്തരം ചെറിയ കാര്യങ്ങളാണ് തന്നെ സന്തുലിതനാക്കുന്നതെന്ന് താരം പറഞ്ഞു. ലോകഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായിട്ടും, സാധാരണ ജീവിതം ആസ്വദിക്കുന്ന മെസിയുടെ വാക്കുകൾ ആരാധകരിൽ വലിയ ശ്രദ്ധ നേടുകയാണ്.





















