കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച മെഡിക്കൽ പരിശോധനകൾക്കായാണ് പ്രവേശനമെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനകൾ പൂർത്തിയായതിന് ശേഷം ആവശ്യമായാൽ കുറച്ചുകാലം നിരീക്ഷണത്തിൽ തുടരാമെന്നും അറിയിച്ചു. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്ന പശ്ചാത്തലത്തിലാണ് ആശുപത്രിയുടെ വിശദീകരണം. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പതിവ് പരിശോധനയ്ക്ക് എത്തിയതെന്ന് ആശുപത്രി അധികൃതർ
- Advertisement -
- Advertisement -
- Advertisement -




















