ന്യൂയോർക്ക് നഗരത്തിലെ പ്രധാന തെരുവുകളിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അനുകൂലിച്ചുള്ള ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വെനിസ്വേലൻ പതാകകൾ കൈവശംവച്ച് എത്തിയ പ്രതിഷേധക്കാർ, മഡുറോക്കെതിരായ അന്താരാഷ്ട്ര നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ചു.
അമേരിക്കൻ നടപടികൾ വെനിസ്വേലയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലാണെന്നും അവർ പറഞ്ഞു. മഡുറോയുമായി ബന്ധപ്പെട്ട നിയമനടപടികളും വിചാരണയും ഉടൻ ആരംഭിക്കാനിരിക്കെ ആണ് ഈ പ്രതിഷേധങ്ങൾ ശക്തമായത്. സംഭവവികാസങ്ങൾ വെനിസ്വേല–അമേരിക്ക ബന്ധങ്ങളിൽ കൂടുതൽ സംഘർഷം സൃഷ്ടിക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്.





















