ബംഗ്ലാദേശ്ൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നതിനിടെ, ഒരു മാധ്യമപ്രവർത്തകനെ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം.
റൊണാൾഡോ വിജയിക്കില്ല; ലോകകപ്പിലെ സാധ്യതകൾ പ്രവചിച്ച് ഉറുഗ്വേൻ മുൻ താരം
സംഭവത്തിൽ മനുഷ്യാവകാശ സംഘടനകളും മാധ്യമ സ്വാതന്ത്ര്യ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും ന്യൂനപക്ഷ സുരക്ഷയും ഗുരുതരമായി ഭീഷണിയിലാണെന്ന ആശങ്കയാണ് ഈ സംഭവം വീണ്ടും ഉയർത്തുന്നത്. കുറ്റവാളികളെ ഉടൻ പിടികൂടി കർശനമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.





















