അസമിൽ വനമേഖലയിലൂടെ കടന്നുപോയ ട്രെയിൻ ആനക്കൂട്ടത്തിൽ ഇടിച്ച് ഏഴ് ആനകൾ ദാരുണമായി ചരിഞ്ഞു. അപകടത്തിൽ ഒരു ആനക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളംതെറ്റിയതായും അധികൃതർ അറിയിച്ചു. പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്. കാഴ്ച പരിമിതമായ പ്രദേശത്തുകൂടി ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് ആനക്കൂട്ടം പാളം മുറിച്ചുകടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ റെയിൽവേയും വനവകുപ്പും രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. വനമേഖലകളിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ വേഗത നിയന്ത്രിക്കാത്തതും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തതയും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതായി പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, ഭാവിയിൽ ഇത്തരമൊരു ദുരന്തം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അസമിൽ ട്രെയിനിടിച്ച് ഏഴ് ആനകൾ ചരിഞ്ഞു; ഒരു ആനക്കുട്ടിക്ക് പരിക്ക്, അഞ്ച് കോച്ചുകൾ പാളംതെറ്റി
- Advertisement -
- Advertisement -
- Advertisement -





















